മത്സരത്തിനിടെ കൂട്ടിയിടി, എവർട്ടൺ താരം ആശുപത്രിയിൽ

Staff Reporter

മത്സരത്തിനിടെ കൂട്ടിയിടിയിൽ തലക്ക് എവർട്ടൺ താരം മൈക്കിൾ കീനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൗൺമൗത്തുമായുള്ള മത്സരത്തിനിടെ സ്വന്തം ടീമിലെ തന്നെ ഇദ്രിസ്സ ഗിയേയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്.  മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് താരത്തിന്റെ തലക്ക് പരിക്കേറ്റത്. താരത്തിന് പരിക്കേറ്റതോടെ മത്സരം 10 മിനുട്ടോളം നിർത്തിവെക്കേണ്ടിയും വന്നു.

ഗ്രൗണ്ടിൽ വെച്ച് തന്നെ താരത്തിന് ഓക്സിജൻ നൽകേണ്ടി വന്നിരുന്നു. പരിക്കേറ്റു പുറത്തുപോവുന്നതിനു മുൻപ് താരം മത്സരത്തിൽ ഗോളും നേടിയിരുന്നു. എന്നാൽ 2 ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തി മത്സരത്തിൽ ബൗൺമൗത്ത്‌ സമനില പിടിച്ചിരുന്നു. മത്സരത്തിൽ എവർട്ടൺ താരം റിചാലിസണും ബൗൺമൗത്ത്‌ താരം ആദം സ്മിത്തും ചുവപ്പു കാർഡും കണ്ടിരുന്നു.