നാലാം ടെസ്റ്റ് അശ്വിന്‍ കളിക്കുന്നത് സംശയത്തില്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കുക സംശയമെന്ന തരത്തില്‍ വാര്‍ത്തകള്‍. സൗത്താംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ താരം ഇപ്പോള്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നും താരം പരിശീലനം ആരംഭിച്ചാല്‍ മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

അശ്വിനു പകരം വേറെ കളിക്കാരന്‍ വരികയാണെങ്കില്‍ അതിനു കൂടുതല്‍ സാധ്യത രവീന്ദ്ര ജഡേജയാണ്. മൂന്നാം ടെസ്റ്റിലും അശ്വിന്‍ പൂര്‍ണ്ണാരോഗ്യവാനായി അല്ല കളിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യ ഇന്നിംഗ്സില്‍ താരം ചില അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിച്ചിരുന്നു. മത്സരത്തിന്റെ ബഹുഭൂരിഭാഗം സമയം അശ്വിന്‍ ഗ്രൗണ്ടിനു പുറത്തുമായിരുന്നുവെന്നത് പരിക്കിന്റെ പിടിയിലാണ് താരമെന്ന സൂചനകളും നല്‍കുന്നുണ്ട്.

Advertisement