യുവതാരം ഏഥൻ ഗാൾബ്രെയ്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

20201028 191129

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ഗാൾബ്രെയ്ത് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. മധ്യനിര താരമായ ഏഥൻ 2023 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്താൻ ഏഥനായിരുന്നു. 2016ൽ ആയിരുന്നു ഏഥൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ. 19കാരനായ താരം അവസാന മൂന്ന് വർഷങ്ങളായി യുണൈറ്റഡിനൊപ്പം ഉണ്ട്. കഴിഞ്ഞ വർഷം നോർത്തേൺ അയർലണ്ടിനായി സീനിയർ അരങ്ങേറ്റവും ഏഥൻ നടത്തിയിരുന്നു.

Previous articleകൊറോണ പരിശോധനകളെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleപടിക്കലിന്റെ മിന്നും അര്‍ദ്ധ ശതകത്തിന് ശേഷം ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജസ്പ്രീത് ബുംറ