കൊറോണ പരിശോധനകളെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Img 20201028 190305

കൊറോണ ടെസ്റ്റ് വീണ്ടും പോസിറ്റീവ് ആയതിന്റെ രോഷം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ദേഷ്യം പ്രകടിപ്പിച്ചത്. പി സി ആർ ടെസ്റ്റിനെ കുറ്റം പറഞ്ഞ റൊണാൾഡോ താൻ മികച്ച ആരോഗ്യത്തിലാണെന്നും ഇൻസ്റ്റാഗ്രാമിൽ കുറൊച്ചു. ഇന്നലെ റൊണാൾഡോയുടെ മൂന്നാമത്തെ പി സി ആർ ടെസ്റ്റും പോസിറ്റീവ് ആയിരുന്നു.

താരത്തിന് ഒരു ലക്ഷണവും ഇല്ല എങ്കിലും കൊറോണ പോസിറ്റീവ് ആയി തുടരുകയാണ്. അവസാന രണ്ടാഴ്ച ആയി ഒരു മത്സരം പോലും കളിക്കാൻ റൊണാൾഡോക്ക് ആയില്ല. ഈ രണ്ടാഴ്ചക്ക് ഇടയിൽ മൂന്ന് പി സി ആർ ടെസ്റ്റ് നടത്തി എങ്കിലും മൂന്നിലും റിസൾട്ട് പോസിറ്റീവ് തന്നെ ആയിരുന്നു. റൊണാൾഡോയ്ക്ക് ഇന്നത്തെ ബാഴ്സലോണക്ക് എതിരായ വലിയ പോരാട്ടം നഷ്ടമാാവുകയും ചെയ്യും എന്നതാണ് താരത്തെ രോഷാകുലനാക്കിയത്.Img 20201028 190851

Previous articleരോഹിത്ത് ഇന്നും ഇല്ല, മുംബൈ-ബാംഗ്ലൂര്‍ അങ്കത്തിന്റെ ടോസ് അറിയാം
Next articleയുവതാരം ഏഥൻ ഗാൾബ്രെയ്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ