ഫൗൾ ചെയ്തത് എറിക്സൺ ആണെന്ന് അറിഞ്ഞു, രോഷം പോയി പകരം ഹഗ്സ്

ഇന്ന് ബ്രെന്റ്ഫോർഡും നോർവിച് സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ഒരു മനോഹരമായ രംഗം ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആയി. ഇന്ന് 40ആം മിനുട്ടിൽ ഒരു പന്തിനായി മത്സരിക്കുന്നതിന് ഇടയിൽ ബ്രെന്റ്ഫോർഡ് താരം എറിക്സൻ നോർവിചിന്റെ യുവതാരം ബ്രാണ്ടൻ വില്യംസിനെ ഫൗൾ ചെയ്തു. തന്നെ വലിച്ച് നിലത്ത് ഇട്ടത് ആരെന്ന് അറിയാത്ത ബ്രാണ്ടൻ വില്യംസ് രോഷാകുലനായി ഫൗൾ ചെയ്ത താരത്തിനെതിരെ തിരിഞ്ഞു. അപ്പോഴാണ് അത് എറിക്സൻ ആണെന്ന് തിരിച്ചറിഞ്ഞത്. ബ്രാണ്ടൻ വില്യംസ് ഉടൻ തന്നെ രോഷം മറന്ന് ചിരിച്ചു കൊണ്ട് എറിക്സന് ഹഗ് നൽകി.

20220306 012411
ഏത് ഫുട്ബോൾ പ്രേമിയുടെയും മനസ്സ് നിറയുന്ന ചിത്രമായിരുന്നു ഇത്. കഴിഞ്ഞ യൂറോ കപ്പിൽ കളത്തിൽ വെച്ച് ഹൃദയാഘാതം നേരിട്ട എറിക്സണ് ഇപ്പോൾ ബ്രെന്റ്ഫോർഡിലൂടെയാണ് കളത്തിൽ തിരികെയെത്തുന്നത്. ഏതു ഫുട്ബോൾ പ്രേമിക്കും എറിക്സനോടുള്ള സ്നേഹമായിരുന്നു ബ്രാണ്ടൻ വില്യംസും ഇന്ന് കളത്തിൽ പങ്കുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് വില്യംസ് ഇപ്പോൾ നോർവിചിൽ കളിക്കുന്നത്.

Comments are closed.