ബ്രൈറ്റണും വീണു, ഏഴു മത്സരങ്ങളിൽ പരാജയം അറിയാതെ ന്യൂകാസിൽ യുണൈറ്റഡ്!!

ന്യൂകാസിൽ യുണൈറ്റഡ് പഴയ ന്യൂകാസിൽ അല്ല. എഡി ഹോവും പുതിയ ഉടമകളും എത്തിയതോടെ ആകെ മാറിയ ന്യൂകാസിൽ യുണൈറ്റഡ് അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് അവർ ന്യൂകാസിൽ യുണൈറ്റഡിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. അവർ ആദ്യ 14 മിനുട്ടിൽ തന്നെ ഇന്ന് രണ്ടു ഗോളുകളുടെ ലീഡ് എടുത്തു.

12ആം മിനുട്ടിൽ ഫ്രേസറിന്റെ വക ആയിരുന്നു ആദ്യ ഗോൾ. പിന്നാലെ 14ആം മിനുട്ടിൽ ഷാറും ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡങ്ക് ഒരു ഗോൾ ബ്രൈറ്റണായി നേടി എങ്കിലും കളി ബ്രൈറ്റൺ പരാജയപ്പെട്ടു. ബ്രൈറ്റണ് ഇത് തുടർച്ചയായ നാലാം പരാജയമാണ്. അവർ 33 പോയിന്റുനായി 13ആം സ്ഥാനത്തും ന്യൂകാസിൽ 28 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.

Comments are closed.