എഡേഴ്സണും മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

20210901 182836

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ താരങ്ങളുടെ കരാർ പുതുക്കുന്നത് തുടരുകയാണ്. പുതുതായി അവരുടെ ഗോൾ കീപ്പറായ എഡേഴ്സണ് ആണ് സിറ്റി പുതിയ കരാർ നൽകിയത്. അഞ്ചു വർഷത്തെ പുതിയ കരാറിലാണ് എഡേഴ്സൺ ഒപ്പുവെച്ചത്. 2017മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സൺ. താരം ഈ കരാർ തീരുന്നതോടെ സിറ്റിയിൽ ഒമ്പത് വർഷം പൂർത്തിയാക്കും. ബെൻഫികയിൽ നിന്നായിരുന്നു എഡേഴ്സൺ സിറ്റിയിലേക്ക് എത്തിയത്.

ഡി ബ്രുയിൻ, ഫെർണാണ്ടീനോ, ഡയസ്, സ്റ്റോൺസ് എന്നീ മാഞ്ചസ്റ്റർ സിറ്റി താരങ്ങളും അടുത്തിടെ അവരുടെ കരാർ പുതുക്കിയിരുന്നു. ഗ്വാർഡിയോളയുടെ ടീമിനു വേണ്ടി ഇതുവരെ 195 മത്സരങ്ങൾ കളിച്ച എഡേഴ്സൺ 94 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് ഗോൾഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങൾ നേടാനും താരത്തിനായി.

Previous article“കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷം”
Next articleമുൻ ഗോകുലം കേരള ഡിഫൻഡർ മുംബൈ സിറ്റിയിൽ