മുൻ ഗോകുലം കേരള ഡിഫൻഡർ മുംബൈ സിറ്റിയിൽ

Img 20210901 192120

നവോച സിംഗിന്റെ സൈനിംഗ് മുംബൈ സിറ്റി എഫ്‌ സി പ്രഖ്യാപിച്ചു. 2024 മേയ് വരെയുള്ള മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്‌. 22 വയസുകാരൻ തന്റെ കരിയർ ആരംഭിച്ചത് NEROCA FCയിലൂടെയാണ്. TRAU FC- യ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2019-20 കാമ്പെയ്‌നിന് മുന്നോടിയായാണ് ഗോകുലം കേരള എഫ്‌സിയിൽ എത്തിയത്‌. ഗോകുലത്തിനൊപ്പം 2019 ഡുറാണ്ട് കപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റിൽ മോഹൻ ബഗാനെതിരായ ഫൈനലിൽ ഗോകുലം കേരളത്തിന്റെ ഒരു ഗോളിന് അസിസ്റ്റും താരം നൽകിയിരുന്നു.

ഫുൾ ബാക്ക് ആയി ഇരുവശത്തും കളിക്കാൻ കഴിവുള്ള നവോച്ച, ഗോകുലം കേരള 2020-21 ഐ ലീഗ് ഉയർത്തിയപ്പോളും ക്ലബിന്റെ പ്രധാന ഭാഗമായിരുന്നു. നവോച്ച കഴിഞ്ഞ ഐലീഗിലെ 15 മത്സരങ്ങളും കളിച്ചിരുന്നു. മുംബൈ സിറ്റി താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബാണ്.

Previous articleഎഡേഴ്സണും മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി
Next articleബയേണിന്റെ ബോട്ടാങിനെ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ച് ലിയോൺ