ഡി യോങ്ങിനായുള്ള ശ്രമം യുണൈറ്റഡ് ഉപേക്ഷിക്കില്ല, താരത്തെ വിൽക്കാൻ ബാഴ്സയും ശ്രമിക്കുന്നു

20220618 021242

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരും. ബാഴ്സലോണ 80 മില്യൺ തന്നെ ആവശ്യപ്പെടുന്നുണ്ട് എങ്കിലും ബാഴ്സലോണയും താരത്തെ വിൽക്കാൻ ആണ് ശ്രമിക്കുന്നത്. നേരത്തെ ബാഴ്സലോണ താരത്തെ വിൽക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ഉയർന്ന വേതനം ആയതു കൊണ്ട് ബാഴ്സലോണ താരത്തെ അടുത്ത സീസണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യന്റെ ഓഫർ നേരത്തെ ബാഴ്സലോണ തിരസ്കരിച്ചിരുന്നു. ഇതുവരെ ഡിയീങ്ങ് തന്റെ ഭാവിയെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. താരം ബാഴ്സലോണ വിടാം ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. എറിക് ടെൻ ഹാഗിന്റെ പ്രിയ താരമായ ഡി യോങ്ങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് ഇപ്പോഴും ആരാധകർ വിശ്വസിക്കുന്നത്.