ഡി ബ്ര്യുയിന് കൊറോണ, പി എസ് ജിക്ക് എതിരെയുള്ള മത്സരം ഉൾപ്പെടെ നഷ്ടമാകും

20211119 192859
Credit: Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് വൻ തിരിച്ചടി. അവരുടെ സൂപ്പർ താരം കെവിൻ ഡി ബ്രുയിന് കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. താരം പത്തു ദിവസത്തോളം ക്വാരന്റൈനിൽ ഇരിക്കേണ്ടി വരും. ഇത് താരത്തിന് മൂന്ന് പ്രധാന മത്സരങ്ങൾ ആണ് നഷ്ടമാക്കുന്നത്. എവർട്ടണ് എതിരായ പ്രീമിയർ ലീഗ് മത്സരം പിന്നാലെ നടക്കുന്ന പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗിലെ വമ്പൻ മത്സരം, അതിനു ശേഷം വെസ്റ്റ് ഹാമിന് എതിരായ ലീഗ് മത്സരം. ഈ മൂന്ന് മത്സരങ്ങളിലും ഡിബ്രുയിൻ പെപിന്റെ ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് സിറ്റി അറിയിച്ചു.

Previous articleഹർഷൽ പട്ടേലിന് അരങ്ങേറ്റം, രണ്ടാം ടി20യിലും ടോസ് വിജയിച്ച് ഇന്ത്യ
Next articleആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് മോഹൻ ബഗാൻ