അടുത്തിടെ ചില വലിയ അബദ്ധങ്ങൾ ഡി ഹിയയിൽ നിന്ന് ഉണ്ടായി എങ്കിലും താരത്തെ ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. ഡി ഗിയയുടെ പ്രകടനത്തെ കരാർ ചർച്ചകൾ ബാധിക്കുന്നു എന്ന് കരുതുന്നില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു.
“ഒരു തരത്തിലും താരത്തെ മാറ്റില്ല. അവൻ തീർച്ചയായും കളിക്കും. ഡേവിഡ് വളരെ പരിചയസമ്പന്നനാണ്, ടീമിനായുള്ള അദ്ദേഹത്തിന്റെ സംഭാവന കുറച്ചുകാണാൻ കഴിയില്ല. കരാർ ചർച്ചകൾകൾ അദ്ദേഹത്തെ ബാധിക്കുന്നില്ല., അദ്ദേഹത്തിന്റെ കഴിവുകളിൽ മാഞ്ചസ്റ്റർ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” ടെൻ ഹാഗ് പറഞ്ഞു.
ഡി ഹിയയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള കരാർ ചർച്ചകളുടെ അവസാന ഘട്ടത്തിൽ ആണെന്നാണ് വിവരം. 2028വരെയുള്ള കരാർ താരം ഒപ്പിടും എന്നാണ് വാർത്തകൾ. ഉടൻ ഇതു സംബന്ധിച്ച പ്രഖ്യാപനവും വരും.