ഒനാന ചെൽസിയിലേക്ക് പോകില്ല, ഇന്ററിൽ തുടരും എന്ന് മറോട്ട

Newsroom

Picsart 23 05 13 14 54 27 595
Download the Fanport app now!
Appstore Badge
Google Play Badge 1

കാമറൂണിയൻ ഷോട്ട്-സ്റ്റോപ്പർ ഒനാന ഇന്റർ മിലാൻ വിട്ട് ചെൽസിയിലേക്ക് മാറുമെന്ന റിപ്പോർട്ടുകൾ തള്ളി ഇന്റർ മിലാൻ സിഇഒ ഗ്യൂസെപ്പെ മറോട്ട. ക്ലബ്ബിന് ഓണായ്‌ക്കായി ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും താരം ക്ലബിൽ തുടരും എന്നും പറഞ്ഞു.

ഒനാന 23 05 13 14 54 59 666

ചെൽസിൽ നിന്ന് താരത്തിനായി 40 മില്യൺ യൂറോയുടെ ഓഫർ ഉണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു‌.

“ഞാൻ ഈ വാർത്ത തള്ളിക്കളയുന്നു. അദ്ദേഹം തുടരുമെന്ന് ഞങ്ങൾ കരുതുന്നു.” മറോട്ട പറഞ്ഞു. “ഞങ്ങൾക്ക് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല, ഒനാന മിലാനോയിൽ സന്തോഷവാനാണ്; അവൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല,” മറോട്ട സ്ഥിരീകരിച്ചു.

അസാമാന്യമായ ഷോട്ട്-സ്റ്റോപ്പിംഗ് കഴിവിനും ഗോളിലെ കമാൻഡിംഗ് സാന്നിധ്യത്തിനും പേരുകേട്ട ഒനാന, അയാക്സിൽ നിന്ന് എത്തിയതിനുശേഷം ഇന്റർ മിലാനിൽ ഒരു പ്രധാന സാന്നിദ്ധ്യം ആയിരുന്നു.