ലൂയിസിനെ ആഴ്സണലിൽ നിലനിർത്തണം എന്ന് അർട്ടേറ്റ

Newsroom

ആഴ്സണൽ സെന്റർ ബാക്ക് ഡേവിഡ് ലൂയിസിനെ ടീമിൽ നിലനിർത്തണം എന്നാണ് തന്റെ ആഗ്രഹം എന്ന് പരിശീലകൻ അർട്ടേറ്റ. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഡേവിഡ് ലൂയിസ് ചെൽസി വിട്ട് ആഴ്സണലിൽ എത്തിയത്. താരം രണ്ട് വർഷത്തെ കരാറിലാണ് ഒപുവെച്ചത് എന്നായിരുന്നു മുമ്പ് റിപ്പോർട്ട് വന്നത് എങ്കിലും ഈ സീസണോടെ തന്നെ ലൂയിസിന്റെ കരാർ അവസാനിക്കും എന്ന് ഏജന്റ് പറഞ്ഞിരുന്നു.

ലൂയിസ് ടീമിൽ വളരെ പ്രധാനപ്പെട്ട താരമാണെന്ന് അർട്ടേറ്റ പറയുന്നു. ലൂയിസ് പിച്ചിൽ മികച്ച പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്. താരങ്ങൾക്ക് ഇടയിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കാനും ലൂയിസിന് ആകുന്നുണ്ട്. അതുകൊണ്ട് തന്നെ ലൂയിസിനെ ക്ലബിൽ നില നിർത്താൻ ആണ് തന്റെ ഉദ്ദേശം എന്ന് അർട്ടേറ്റ പറഞ്ഞു. 32കാരനായ ലൂയിസ് ആഴ്സണലിൽ തുടരുന്നതിന്റെ സൂചനകൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല.