ഈ വർഷം ടി20 ലോകകപ്പ്  നടക്കാൻ സാധ്യതയില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് മേധാവി

- Advertisement -

കൊറോണ വൈറസ് ബാധ ലോകത്താകമാനം പടരുന്നതിനിടെ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്‌സാൻ മാനി. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഏൾ എഡിങ്‌സ് ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്ന് പറഞ്ഞിരുന്നു.

ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഒരുപാട് ചർച്ചകൾ നടന്നെന്നും എന്നാൽ ടി20 ലോകകപ്പ് ഈ വർഷം നടക്കാനുള്ള സാധ്യത കുറവാണെന്നും ഇഹ്‌സാൻ മാനി പറഞ്ഞു. ഐ.സി.സി ലോകകപ്പ് 2021ലും 2023ലും ഉണ്ടെന്നും ഇതിനിടയിൽ ഒഴിവുള്ള 2022ൽ ഈ ലോകകപ്പ് നടത്താമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് മേധാവി പറഞ്ഞു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരമ്പരക്ക് വേണ്ടി ബയോ സുരക്ഷായുള്ള ഗ്രൗണ്ടുകൾ ഒരുക്കാമെന്നും എന്നാൽ ലോകകപ്പ് പോലെയുള്ള 16 ടീമുകൾ പങ്കെടുക്കുന്ന വലിയ ടൂർണമെന്റുകൾക്ക് ഇത് പ്രായോഗികമല്ലെന്നും ഇഹ്സാൻ മണി പറഞ്ഞു.

Advertisement