ഡാനി ഇങ്‌സ് വെസ്റ്റ്ഹമിന് വേണ്ടി പന്ത് തട്ടും

Danny ings, ഡാനി ഇങ്‌സ്

ആസ്റ്റൻ വില്ല മുന്നേറ്റ താരം ഡാനി ഇങ്‌സ് വെസ്റ്റ്ഹാമിലേക്ക് ചേക്കേറുന്നു. ഏകദേശം പതിനഞ്ച് മില്യൺ പൗണ്ടോളമാണ് കൈമാറ്റ തുകയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായി വ്യക്തിപരമായ കാരറിൽ വെസ്റ്റ്ഹാം എത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. ലീഗിൽ ഗോൾ ദാരിദ്ര്യം നേരിടുന്ന വെസ്റ്റ്ഹാമിന് ഇംഗ്ലീഷ് താരത്തിന്റെ വരവ് മുതൽകൂട്ടാവും.

ഡാനി ഇങ്‌സ്, Danny ings
നിലവിൽ ലീഗിൽ പതിനെട്ടാം സ്ഥാനത്ത് മാത്രമാണ് വെസ്റ്റ്ഹാം. സ്ക്കമാകയും അന്റോണിയോയും ചേർന്ന മുന്നേറ്റ നിര പ്രതീക്ഷിച്ച പോലെ ഇത്തവണ തിളങ്ങിയിരുന്നില്ല. ഇങ്സിന്റെ പരിചയ സമ്പത്ത് കൂടി ഈ അവസരത്തിൽ തുണയാകും എന്നാവും വെസ്റ്റ്ഹാം കണക്ക് കൂടുന്നത്. 2021ലാണ് ഡാനി ഇങ്‌സ് സതാംപ്ടൻ വിട്ട് ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറുന്നത്. മുപ്പത് മില്യൺ പൗണ്ടിനടുത്തായിരുന്നു കൈമാറ്റ തുക. എന്നാൽ സതാംപ്ടണിലെ ഗോളടി മികവ് ആസ്റ്റൻ വില്ലയിൽ അവർത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. മറ്റൊരു മുന്നേറ്റ താരത്തെ കൂടി വെസ്റ്റ്ഹാം എത്തിച്ചേക്കും എന്നും മൈക്കൽ അന്റോണിയോയെ കൈമാറുന്നത് പരിഗണിക്കും എന്നും സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.