അടുത്ത സീസണിൽ ആഴ്‌സണലിൽ തുടരില്ലെന്ന സൂചന നൽകി സെബയോസ്‌

Staff Reporter

അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കൂടെ ഉണ്ടാവില്ലെന്ന സൂചന നൽകി ഡാനി സെബയോസ്. റയൽ മാഡ്രിഡിൽ നിന്ന് കഴിഞ്ഞ 2 വർഷമായി ലോൺ അടിസ്ഥാനത്തിൽ ആഴ്‌സണലിൽ എത്തിയ താരമാണ് സെബയോസ്‌. തന്റെ കളിയുടെ ശൈലി പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ ചേരുക ലാ ലീഗയിൽ ആണെന്ന് സെബയോസ്‌ പറഞ്ഞു.

നിലവിൽ ആഴ്‌സണലും റയൽ മാഡ്രിഡും തന്റെ ലോണിന് താല്പര്യം കാണിക്കില്ലെന്നും തനിക്കും ലോണിൽ തുടരാൻ താല്പര്യം ഇല്ലെന്നും സെബയോസ്‌ പറഞ്ഞു. ഇതോടെയാണ് താരം ആഴ്‌സണലിൽ തുടരില്ലെന്ന് വ്യക്തമായത്. തനിക്ക് 25 വയസ്സായെന്നും തുടർന്ന് ഒരു ക്ലബ്ബിൽ തന്നെ തുടരാനാണ് താല്പര്യമെന്നും താൻ ഒരു റയൽ ബെറ്റിസ്‌ ആരാധകൻ ആണെന്നും സെബയോസ്‌ കൂട്ടിച്ചേർത്തു.

ആഴ്‌സണൽ താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സീസണിൽ ആഴ്‌സണലിന് വേണ്ടി 15 മത്സരങ്ങളിൽ മാത്രമാണ് സെബയോസിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. ‌