യൂറോ കപ്പ് സ്ക്വാഡിന്റെ വലുപ്പം കൂട്ടും

യൂറോ കപ്പിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ ഇത്തവണ ടീമുകൾക്ക് ആകും. പതിവായുള്ള 23 അംഗ ടീമിനു പകരം ഇത്തവണ 26 അംഗ സ്ക്വാഡിനെ ഒരു ടീമിന് പ്രഖ്യാപിക്കാൻ ആകും. കൊറോണ കാരണം താരങ്ങൾ ചെറിയ കാലയളവിൽ കൂടുതൽ മത്സരം കളിക്കേണ്ടി വരും എന്നതും താരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് സ്ക്വാഡിന്റെ വലുപ്പം കൂട്ടാൻ യുവേഫ തീരുമാനിക്കാൻ കാരണം. നേരത്തെ സബ്സ്റ്റിട്യൂഷന്റെ എണ്ണം അഞ്ചാക്കാനും യുവേഫ തീരുമാനിച്ചു. ഈ ജൂണിൽ ആണ് യൂറോ കപ്പ് നടക്കുന്നത്.

Previous articleഅടുത്ത സീസണിൽ ആഴ്‌സണലിൽ തുടരില്ലെന്ന സൂചന നൽകി സെബയോസ്‌
Next articleതന്റെ ഐപിഎലിലെ ഉയര്‍ന്ന സ്കോര്‍ നേടുവാനായതില്‍ സന്തോഷം, എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമമുണ്ട് – റുതുരാജ് ഗായക്വാഡ്