യൂറോപ്പ ലീഗ്, ഫൈനൽ ലക്ഷ്യമിട്ട് ആഴ്സണൽ ഇന്ന് വിയ്യറയലിന് എതിരെ

Aubameyang Lacazette Arsenal

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ പാദ സെമിയിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും. വിയ്യറയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മുമ്പ് രണ്ട് തവണ വിയ്യറയലിന്റെ ഹോമിൽ വെച്ച് ആഴ്സണൽ നേരിട്ടിട്ടുണ്ട്. രണ്ട് തവണയും വിജയിക്കാൻ ആഴ്സണലിന് ആയിരുന്നില്ല. എന്നാൽ ഇതിനു മുമ്പ് നാലു തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടും വിയ്യറയലിന് ഒരു വിജയം പോലും നേടാൻ ആയിട്ടില്ല.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇരുടീമുകൾക്കും യൂറോപ്പ ലീഗ് കിരീടം നേടിയേ പറ്റു. അല്ലാതെ ലീഗിൽ ആദ്യ നാലിൽ എത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഈ രണ്ട് ടീമുകൾക്കും ആകില്ല. അതുകൊണ്ട് തന്നെ വിജയിച്ച് ഫൈനലിലേക്ക് മുന്നേറാൻ തന്നെ ആകും ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലകാസെറ്റ്, ഒബാമയങ്, ടിയേർനി എന്നിവർ പരിക്ക് മാറി ഇന്ന് ആദ്യ ഇലവനിലേക്ക് തിരികെയെത്തും എന്നാണ് ആഴ്സണൽ വിശ്വസിക്കുന്നത്. ഇന്ന് രാത്രി 12.30നാണ് മത്സരം

Previous articleയൂറോപ്പ സെമിയിൽ ഇന്ന് റോമ മാഞ്ചസ്റ്ററിൽ
Next articleഅടുത്ത സീസണിൽ ആഴ്‌സണലിൽ തുടരില്ലെന്ന സൂചന നൽകി സെബയോസ്‌