ലണ്ടൻ ഡർബിയിൽ ക്രിസ്റ്റൽ പാലസിന് നാണക്കേടിന്റെ റെക്കോർഡ്

Roshan

ഇന്നലെ നടന്ന ലണ്ടൻ ഡർബിയിൽ വെസ്റ്റ്ഹാമിനോട് പരാജയം ഏറ്റുവാങ്ങിയതോടെ ഒരു നാണക്കേടിന്റെ റെക്കോർഡും ക്രിസ്റ്റൽ പാലസ് സ്വന്തം പേരിലാക്കി. പ്രീമിയർ ലീഗിലെ ലണ്ടൻ ഡർബികളിൽ ഏറ്റവും വേഗതയിൽ 50 പരാജയങ്ങൾ സ്വന്തമാക്കുന്ന ടീമായി ഇതോടെ ക്രിസ്റ്റൽ പാലസ് മാറി. വെറും 91 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നുമാണ് പാലസ് 50 പരാജയങ്ങൾ ഏറ്റുവാങ്ങിയത്.

99 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 50 പരാജയങ്ങൾ നേടിയിരുന്ന ഫുൾഹാമിന്റെ റെക്കോർഡ് ആണ് ക്രിസ്റ്റൽ പാലസ് പഴങ്കതയാക്കിയത്.