ചെൽസിയോടുള്ള പ്രതിബദ്ധത ആവർത്തിച്ച് കൊണ്ടേ

ക്ലബ്ബിന്റെ മോശം ഫോമിലും ഞാൻ പൂർണമായും ക്ലബിനോടൊപ്പമാണെന്ന് ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. പ്രീമിയർ ലീഗ് മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൊണ്ടേ. പ്രീമിയർ ലീഗിൽ ബോൺമൗത്തിനോടും വാറ്റ്‌ഫോർഡിനോടും തോറ്റതോടെ കോണ്ടേയുടെ സ്ഥാനം തെറിക്കുമെന്ന വാർത്തക്ക് പിന്നാലെയാണ് ചെൽസിയോടുള്ള തന്റെ പ്രതിബദ്ധത കൊണ്ടേ ആവർത്തിച്ചത്. രണ്ടു മത്സരത്തിലും കൂടി ചെൽസി 7 ഗോൾ വഴങ്ങി തോറ്റതോടെയാണ് കോണ്ടേയുടെ സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്.

തിങ്കളാഴ്ച വെസ്റ്റ്ബ്രോമുമായിട്ടാണ് ചെൽസിയുടെ അടുത്ത മത്സരം. അതെ സമയം കഴിഞ്ഞ ആഴ്ചകളിൽ ടീമിന്റെ പ്രകടനം മോശമായിരുന്നു എന്ന് സമ്മതിച്ച കൊണ്ടേ കളിക്കാരും താനും ക്ലബും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും പറഞ്ഞു. ഏതൊരു നല്ല സമയത്തും ചീത്ത സമയത്തും ഓരോ കളിക്കാരും അവരുടെ ചുമതലകൾ പങ്കിട്ടെടുക്കണമെന്നും എല്ലാ കളിക്കാർക്കും കഴിഞ്ഞ ആഴ്ചയിലെ പ്രകടനം മോശമാണെന്നു അറിയാമെന്നും കൊണ്ടേ കൂട്ടിച്ചേർത്തു.

ഓരോ കളിക്കാരനും ഈ മോശം സമയത്ത് അവരുടെ കഴിവിൽ വിശ്വാസമുണ്ടാവണമെന്നും ആരാധകരുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നു എന്നും കൊണ്ടേ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial