മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മില്ലർ 36ആം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും അയർലണ്ട് മിഡ്ഫീൽഡറുമായിരുന്ന ലിയാം മില്ലർ ലോകത്തോട് വിട പറഞ്ഞു. 36 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മില്ലർ കാൻസറിനോട് പൊരിതിയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷം മുന്നേ രോഗം കാരണം താരം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. 2004 മുതൽ 2006 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടായിരുന്നു മില്ലർ.

കെൽറ്റിക്ക്, ലീഡ്സ് യുണൈറ്റഡ്, സണ്ടർലാന്റ് എന്നീ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. മില്ലാറിന്റെ കരിയറിലെ ഏറ്റവും മികച്ച കാലം താരം ചിലവഴിച്ചത് ഓസ്ട്രേലിയയിൽ ആയിരുന്നു. പെർത്റ്റ്ഗ് ഗ്ലോറിക്കായും ബ്രിസ്ബൻ റോവേഴ്സിനായും താരം മികച്ച പ്രകടനം ഓസ്ട്രേലിയയിൽ നടത്തിയിരുന്നു. അയർലണ്ട് ദേശീയ ടീമിനു വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial