ലിവർപൂൾ ഡിഫൻഡർക്ക് പരിക്ക്, ഈ വർഷം ഇനി കളിക്കാൻ സാധ്യതയില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ഡിഫൻഡർ നാഥാനിയേൽ ക്ലയ്ൻ പരിക്കേറ്റ് പുറത്ത്. ACL ഇഞ്ചുറി ബാധിച്ച താരത്തിന് ചുരുങ്ങിയത് 6 മാസമെങ്കിലും മൈതാനത്തിന്റെ പുറത്ത് ഇരിക്കേണ്ടി വരും. ഇതോടെ ക്രിസ്റ്റൽ പാലസിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചിരുന്ന താരത്തിന് ആ പ്രതീക്ഷയും ഇതോടെ അസ്തമിച്ചു.

പ്രീ സീസൺ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരായ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ലിവർപൂളിൽ അലക്‌സാണ്ടർ ആർനോൾഡിന്റെ വരവോടെ സ്ഥാനം നഷ്ടപ്പെട്ട ക്ലയ്ൻ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി ബോൺമൗത്തിൽ ലോണിൽ കളിച്ചിരുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് മാറിയ വാൻ ബിസാകക്ക് പകരക്കാരനാകാൻ താരം ക്രിസ്റ്റൽ പാലസിലേക്ക് പോയേക്കും എന്ന റിപ്പോർട്ടുകൾ വരുന്നതിന് ഇടയിലാണ് പരിക്കേറ്റത്.