ഈസ്റ്റ് ബംഗാൾ താരത്തെ റാഞ്ചി മോഹൻ ബഗാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ താരമായ ലാൽറാം ചുല്ലോവയെ വൈരികളായ മോഹൻ ബഗാൻ സ്വന്തമാക്കി. 21കാരനായ ഡിഫൻഡർ അവസാന രണ്ടു സീസണുകളിലായി ഈസ്റ്റ് ബംഗാൾ നിരയിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ രണ്ടാമത് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.

2018ൽ ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടവും ചുല്ലോവ നേടിയിരുന്നു. മുമ്പ് ഐസാളിന്റെ താരമായിരുന്നു ചുല്ലോവ. 2014 മുതൽ ഐസാളിൽ കളിച്ച താരം ഐസാളിനൊപ്പം ഐ ലീഗ് കിരീടം നേടിയിരുന്നു. അതിനു ശേഷമായിരുന്നു താരം ഈസ്റ്റ് ബംഗാളിലേക്ക് പോയത്.