സിറ്റിക്ക് ഇന്ന് വില്ലയുടെ വെല്ലുവിളി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ആസ്റ്റൺ വില്ലയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം കിക്കോഫ്.

ലീഗിൽ അവസാനം കളിച്ച ഹോം മത്സരത്തിൽ വോൾവ്സിനോട് പരാജയപ്പെട്ട സിറ്റിക്ക് സ്വന്തം മൈതാനത്ത് വിജയ വഴിയിൽ തിരിച്ചെത്തുക എന്നത് തന്നെയാകും ലക്ഷ്യം. പ്രധിരോധത്തിൽ ജോണ് സ്റ്റോൻസ് മടങ്ങി എത്തുന്നത് അവർക്ക് ആശ്വാസമാകും. പക്ഷെ റോഡ്രി, സിഞ്ചെക്കോ എന്നിവർ പരിക്കേറ്റ് പുറത്താണ്. തുടർച്ചയായ 2 ലീഗ് ജയങ്ങൾക്ക് ശേഷം എത്തുന്ന വില്ലക്ക് കാര്യമായ പരിക്ക് ഭീഷണി ഇല്ല. ക്യാപ്റ്റൻ ജാക് ഗ്രിലീഷിന്റെ മികച്ച ഫോമിൽ തന്നെയാണ് അവരുടെ പ്രതീക്ഷ. പക്ഷെ പ്രധിരോധത്തിൽ വരുത്തുന്ന പിഴവുകൾ ആവർത്തിച്ചാൽ സിറ്റി കടുത്ത ശിക്ഷ തന്നെയാകും അവർക്ക് സമ്മാനിക്കുക.

Advertisement