സൗത്താംപ്ടനെതിരെ ദയയില്ലാതെ ഒൻപത് ഗോളുകൾ !!, പ്രീമിയർ ലീഗ് ചരിത്രം തിരുത്തി ലെസ്റ്റർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പത്താം റൗണ്ടിന് തുടക്കം കുറിച്ചത് ഒരു ചരിത്ര മത്സരത്തിലൂടെ. സൗത്താംപ്ടനെ എതിരില്ലാത്ത 9 ഗോളുകൾക്ക് തകർത്ത ലെസ്റ്റർ സൃഷ്ടിച്ചത് ലീഗിലെ പുതു ചരിത്രം. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിന് ഒപ്പമെത്തിയ അവർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എവേ വിജയം എന്ന റെക്കോർഡും സ്വന്തമാക്കി.

മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സൗത്താംപ്ടനെ നിവർന്ന് നിൽക്കാൻ അനുവദിക്കാതെ ആക്രമിച്ച ലെസ്റ്ററിന് കാര്യങ്ങൾ എളുപമായത് സൈന്റ്‌സ് ലെഫ്റ്റ് ബാക്ക് റയാൻ ബെർട്രാൻന്റ് കളിയുടെ തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ടതോടെയാണ്. ലെസ്റ്ററിന്റെ ആദ്യ ഗോളിന്റെ ബിൾഡപ്പിൽ താരം വരുത്തിയ ഫൗളാണ് സൗത്താംപ്ടൻ വഴങ്ങിയ നാണകേടിന് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ 5 ഗോളിന് മുന്നിട്ട് നിന്ന ലെസ്റ്ററിനായി പെരസ് 2 ഉം വാർഡി, ടീലമാൻസ്, ചിൽവെൽ എന്നിവർ ഓരോ ഗോളും നേടി.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ പെരസ് ഹാട്രിക് തികച്ചു. പിന്നീട് വാർഡിയും ഹാട്രിക് തികച്ചു. ജെയിംസ് മാഡിസന്റെ ഫ്രീകിക്ക് ഗോളും ചേർന്നതോടെ ലെസ്റ്റർ ഭീമൻ ജയം പൂർത്തിയാക്കി.

Advertisement