സൗത്താംപ്ടൻ ഇന്ന് വീണ്ടും സിറ്റിക്കെതിരെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താംപ്ടൻ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലീഗ് കപ്പിൽ ഇരു ടീമുകളും ഏറ്റു മുട്ടിയതിന് പിന്നാലെയാണ് ഇരുവരും വീണ്ടും നേർക്കുനേർ വരുന്നത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്നെയാണ് ഇത്തവണയും മത്സരം. ഇന്ത്യൻ സമയം രാത്രി 8.30 നാണ് കിക്കോഫ്.

അവസാന ലീഗ് മത്സരത്തിൽ ലെസ്റ്റേറിനോട് എതിരില്ലാത്ത 8 ഗോളുകൾക്ക് തോറ്റ സൗത്താംപ്ടൻ ലീഗ് കപ്പിൽ സിറ്റിയോട് 3-1 നാണ് പരാജയപ്പെട്ടത്. സിറ്റി നിരയിലേക്ക് സസ്‌പെൻഷൻ മാറി ഫെർണാടിഞ്ഞോ തിരിച്ചെത്തും. റോഡ്രി, സിഞ്ചെക്കോ,ലപോർട്ട്, സാനെ എന്നിവർ ദീർഘ കാലം പുറത്താണ്. സൗത്താംപ്ടൻ നിരയിൽ ലെസ്റ്ററിന് എതിരെ ചുവപ്പ് കാർഡ് കണ്ട റയാൻ ബെർട്രാൻണ്ട് സസ്‌പെൻഷൻ കാരണം കളിക്കില്ല. കൂടാതെ സെഡ്രിക് സോറസ്, മൂസ ജനെപ്പോ എന്നിവരും പരിക്ക് കാരണം കളിക്കില്ല.

Advertisement