വിജയം തുടരാനാകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബൗണ്മതിൽ

- Advertisement -

അവസാന ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം ഒരുപാട് കാലത്തിന് ശേഷം ഇത്തിരി ആശ്വാസം ലഭിച്ച ആഴ്ച ആയിരുന്നു. ആ ഫോം തുടരാൻ ആകുമെന്ന പ്രതീക്ഷയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ബൗണ്മതിനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ന് വൈകിട്ട് 6 മണിക്ക് ബൗണ്മതിന്റെ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

അവസാന അഞ്ചു മത്സരങ്ങളിലും ഒരു വിജയം പോലും നേടാൻ കഴിയാത്ത ടീമാണ് ബോണ്മത്. ഒക്ടോബർ മാസത്തിൽ ഒരു ഗോൾ പോലും നേടാൻ ബൗണ്മതിമായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആവട്ടെ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ച് അവരുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. എന്നാൽ റാഷ്ഫോർഡ്, മഗ്വയർ, ലിൻഡെലോഫ് എന്നീ താരങ്ങൾ ഇന്ന് കളിക്കാൻ ഉണ്ടായേക്കില്ല.

Advertisement