“കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ഷമ കാണിക്കണം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ഷമ കാണിക്കണം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. സീസൺ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ അതിനു മുമ്പ് തന്നെ ആരാധകർ അക്ഷമരാകുകയാണ് എന്ന് ഷറ്റോരി പറഞ്ഞു. തനിക്ക് നിരവധി ആരാധകരുടെ മെയികുകളും മെസേജുജളും വരുന്നുണ്ട്. അവരൊക്കെ താൻ ഏത് ലൈനപ്പ് കളിക്കണം എന്ന് ഉപദേശിക്കുജയാണെന്നും ഷറ്റോരി പറഞ്ഞു.

ഈ ആരാധകർ എല്ലാത്തിനും സാവകാശം കൊടുക്കേണ്ടതുണ്ട്. തനിക്ക് ഒരു കാര്യം മാത്രമേ ഉറപ്പ് പറയാൻ പറ്റു. ഇന്ന് കളത്തിൽ ഇറങ്ങുന്ന എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം ത‌ന്നെ കാഴ്ചവെക്കും. അവസാന രണ്ട് മത്സരങ്ങളിലും ഇതുപോലെ തന്നെ ആയിരുന്നു താരങ്ങളുടെ സമീപനം എന്നും ഷറ്റോരി പറഞ്ഞു.

Advertisement