ഗോളടിച്ചും അടിപ്പിച്ചും കെഡിബി, ജയവുമായി മാഞ്ചെസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെയാണ് മാൻ സിറ്റി പരാജയപ്പെടുത്തിയത്. സെർജിയോ അഗ്യൂറോയും കെഡിബിയുമാണ് മാഞ്ചെസ്റ്റർ സിറ്റിക്കായി ഗോളടിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. പ്രീമിയർ ലീഗിൽ പതിവായ VAR ഡ്രാമ ഈ മത്സരത്തിലും തുടർന്നു.

ലയ്സ് മോസെറ്റിന്റെ ഗോൾ വാറിന്റെ വിവാദ ഇടപെടൽ കാരണം അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കെവിന്റെ അസിസ്റ്റിൽ അഗ്യൂറോ ഗോളടിച്ചു. എന്നാൽ ഗോളിന്റെ ബിൽഡപ്പിൽ റഫറി ജോൺ ഫ്ലെക്കിനെ ബ്ലോക്ക് ചെയ്തെങ്കിലും കളി നിർത്തിയിരുന്നില്ല. ഷെഫീൽഡിന്റെ നിർബന്ധപ്രകാരം വാർ ഇടപെട്ടെങ്കിലും അവർക്ക് അനുകുലമായില്ല. പെപ്പ് ഗ്വാർഡിയോളയുടെ പ്രീമിയർ ലീഗിലെ നൂറാം ജയം കൂടിയായിരുന്നു ഇന്നത്തേത്. ഇനി സിറ്റിയുടെ എതിരാളികൾ എവർട്ടണാണ്. ലിവർപൂളിനെയാണ് ഷെഫീൽഡ് യുണൈറ്റഡ് നേരിടേണ്ടത്.

Previous articleമികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്
Next articleഅർജന്റിനിയൻ വണ്ടർ കിഡിനെ സ്വന്തമാക്കി യുവന്റസ്