മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരത്തിനുള്ള 2019 ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കി. ദുബായിൽ നടന്ന വർണശളഭമായ ചടങ്ങിൽ ക്രിസ്റ്റ്യാനോ അവാർഡ് ഏറ്റുവാങ്ങി. 2018ൽ യുവന്റസിൽ എത്തിയതിന് ശേഷം 40 ഗോളടിച്ച റൊണാൾഡോ ഈ വർഷം യുവന്റസിനൊപ്പം ഇറ്റാലിയൻ കിരീടമുയർത്തിയിരുന്നു.

അതിനു പുറമേ പോർച്ചുഗൽ ദേശീയ ടീമിനെ ആദ്യ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചിരുന്നു. ബാലൻ ദെ ഓറും ഫിഫ ബെസ്റ്റും നേടാൻ സാധിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു സീരി എയുടെ 2018-19 ലെ MVP.

Previous articleതോൽവി തുടർന്ന് ഹൈദരാബാദ്, മുംബൈക്ക് ജയം
Next articleഗോളടിച്ചും അടിപ്പിച്ചും കെഡിബി, ജയവുമായി മാഞ്ചെസ്റ്റർ സിറ്റി