സിറ്റിയ്ക്ക് കളിക്കാരെ വാങ്ങാൻ പൈസ ഇല്ലെന്ന് പെപ് ഗ്വാഡിയോള

- Advertisement -

മില്യണുകൾ ചിലവാക്കിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കാരെ വാങ്ങാൻ പൈസ ഇല്ലാ എന്ന വിചിത്ര വാദവുമായി പെപ് ഗ്വാഡിയോള. കഴിഞ്ഞ ദിവസമാണ് സിറ്റി റെക്കോർഡ് തുകയ്ക്ക് അത്ലറ്റിക്കോ ബിൽബാവോ താരം ലപോർട്ടയെ ടീമിൽ എത്തിച്ചത്. സാനെ കഴിഞ്ഞ ദിവസം പരിക്കേറ്റതോടെ പുതിയൊരു വിങ്ങറെ വാങ്ങാനുള്ള ഒരുക്കത്തിലാണ് പെപ്.

ലെസ്റ്ററിന്റെ റിയാദ് മെഹ്രസിനായി സിറ്റി വലയിട്ടിട്ടുൻ ഉണ്ട്. ഇതിനിടെയാണ് സിറ്റിക്ക് കാശില്ല എന്ന വാദവുമായി പെപ് എത്തിയത്. ഒരു ടീമിന് 22 ലോകനിലവാരമുള്ള താരങ്ങൾ ഉണ്ടായാലെ എല്ലാ ടൂർണമെന്റിലും മികവ് തെളിയിക്കാൻ കഴിയു എന്നും എന്നാൽ അങ്ങനെ 22 താരങ്ങളെ സ്വന്തമാക്കാൻ സിറ്റിക്ക് വരെ‌ കഴിയുന്നില്ല എന്നാണ് പെപ് പറയുന്നത്.

താരങ്ങളെ വാങ്ങാൻ മാനേജ്മെന്റിനോട് പറയുമ്പോൾ വാങ്ങാൻ അവരെ കൊണ്ടാവില്ല എന്നാണ് ട്രാൻസ്ഫർ തുകയും സാലറിയും കാണിച്ച് മാനേജ്മെന്റ് പറയുന്നത് എന്നും പെപ് പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement