ചെൽസി ഇന്ന് ബേൺമൗത്തിനെ നേരിടും

- Advertisement -

പ്രീമിയർ ലീഗിൽ ചെൽസി ഇന്ന് ബേൺമൗത് നെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് നാലാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള 3 പോയിന്റ് വിത്യാസം പുനഃസ്ഥാപിക്കാൻ ജയം അനിവാര്യമാണ്.ന്യൂ കാസിലിന് എതിരായ എഫ് എ കപ്പ് ജയത്തിന് ശേഷം കളിക്കിറങ്ങുന്ന ചെൽസിക്ക് പക്ഷെ പരിക്ക് വലിയ ഭീഷണിയാണ്. ബേൺമൗത് ആവട്ടെ ഫോം ഇല്ലാതെ വിഷമിക്കുകയാണ്.

ചെൽസി നിരയിൽ സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത, വില്ലിയൻ എന്നിവർ പരിക്ക് കാരണം കളിച്ചേക്കില്ല. മിച്ചി ബാത്ശുവായി ട്രാൻസ്ഫർ കാരണങ്ങളാൽ ഇന്ന് സ്‌കോടിൽ ഉണ്ടാവാൻ സാധ്യതയില്ല. ഇവർക്ക് പകരക്കാരനായി റോസ് ബാർക്ലി, പെഡ്രോ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. യുവ താരം ഹുഡ്‌സൻ ഓഡോയിയും ആദ്യ ഇലവനിൽ സ്ഥാനം നേടാൻ സാധ്യതയുണ്ട്. ഗോൾ കീപ്പർ തിബോ കോർട്ടോയും ആദ്യ ഇലവനിൽ മടങ്ങി എത്തിയേക്കും. ബേൺമൗത് നിരയിൽ ജേർമൈൻ ഡിഫോ, മിങ്‌സ് എന്നവർ കളിച്ചേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement