പുതിയ സ്റ്റേഡിയത്തിൽ ടോട്ടൻഹാമിന് വിജയ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതുക്കി പണിത ടോട്ടൻഹാം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ടോട്ടൻഹാമിന് വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ടോട്ടൻഹാം ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയം തന്നെ സ്വന്തമാക്കി. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് ടോട്ടൻഹാമിന് ജയം നൽകിയത്. 55ആം മിനുട്ടിൽ സോൺ ഹ്യിങ് മിൻ ആണ് സ്റ്റേഡിയത്തിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയത്.

താമസിയാതെ എറിക്സന്റെ ഗോളിലൂടെ ടോട്ടൻഹാം ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ടോട്ടൻഹാം രണ്ട് വർഷത്തിന് ശേഷം ആണ് സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നത്. അവസാന രണ്ട് വർഷങ്ങളിൽ ടോട്ടൻഹാം വെംബ്ലി സ്റ്റേഡിയമായിരുന്നു ഹോം സ്റ്റേഡിയമായി ഉപയോഗിച്ചിരുന്നത്. ഇന്നത്തെ വിജയത്തോടെ ടോട്ടൻഹാം മൂന്നാം സ്ഥാനത്തേക്ക് തിരികെ എത്തി. 32 മത്സരങ്ങളിൽ നിന്ന് 64 പോയിന്റ് ആണ് ടോട്ടൻഹാമിന് ഉള്ളത്