സിയെച്ചിന് ഇരട്ട ഗോൾ, ചെൽസിയെ സമനിലയിൽ തളച്ച് ടോട്ടൻഹാം

Staff Reporter

പ്രീ സീസൺ മത്സരത്തിൽ ചെൽസിയെ സമനിലയിൽ തളച്ച് ടോട്ടൻഹാം. മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ചെൽസിയെ സമനിലയിൽ കുടുക്കിയത്. 2-2 എന്ന നിലയിലാണ് മൈൻഡ് സീരീസ് പ്രീ സീസണിലെ ചെൽസി – ടോട്ടൻഹാം മത്സരം അവസാനിച്ചത്.

ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയുടെ 16ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെയാണ് സിയെച്ച് ചെൽസിക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ സിയെച്ച് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ ലൂക്കാസ് മൗറയിലൂടെ ഒരു ഗോൾ മടക്കിയ ടോട്ടൻഹാം അധികം വൈകാതെ ബെർജ്വിന്നിന്റെ ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു.