ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലീഷിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 100 മില്യൺ പൗണ്ട് നൽകിയാണ് ഗ്രീലീഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ഒരു താരത്തിന് നൽകുന്ന റെക്കോർഡ് തുകയാണ് ഇത്. നേരത്തെ പോൾ പോഗ്ബയുടെ പേരിലുണ്ടായിരുന്ന ട്രാൻസ്ഫർ റെക്കോർഡാണ് ഇതോടെ മറികടക്കപ്പെടുന്നത്.

അഞ്ച് വർഷത്തെ കരാറിലാണ് ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ആസ്റ്റൺ വില്ല അക്കാദമിയിലൂടെ വളർന്ന ഗ്രീലിഷ് കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സമ്മറിൽ അവസാനിച്ച യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു ജാക്ക് ഗ്രീലിഷ്.