ബോഹ്ലിയുടെ കയ്യിൽ പണമുണ്ട്! ലൈപ്സിഗ് പ്രതിരോധതാരത്തെ 90 മില്യൺ നൽകി സ്വന്തമാക്കാൻ ചെൽസി ശ്രമം

20220830 231335

ഫൊഫാനക്ക് പിന്നാലെ ജോസ്കോക്ക് ആയും പണം വാരി എറിയാൻ ചെൽസി

ട്രാൻസ്ഫർ ജാലകത്തിൽ പണം വാരി എറിഞ്ഞു പുതിയ ചെൽസി ഉടമ ടോഡ് ബോഹ്ലി. ആർ.ബി ലൈപ്സിഗിന്റെ 20 കാരൻ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗവാർഡിയോളിനെ 90 മില്യൺ യൂറോ നൽകി ടീമിൽ എത്തിക്കാൻ ആണ് ചെൽസി ശ്രമം. ഭാവി സൂപ്പർ താരമായി വാഴ്തപ്പെടുന്ന താരത്തിന് ആയി റെക്കോർഡ് തുകയാണ് ചെൽസി വാഗ്‌ദാനം ചെയ്യുന്നത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ താരം ചെൽസിയും ആയി കരാർ ഒപ്പ് വക്കും എങ്കിലും ഉടൻ തന്നെ താരത്തെ അവർ ലൈപ്സിഗിലേക്ക് തന്നെ ലോണിൽ തിരിച്ചു അയക്കും. ഈ സീസണിന് ശേഷം ആവും താരം ചെൽസിക്ക് ഒപ്പം ചേരുക. ലെസ്റ്റർ സിറ്റി താരം ഫൊഫാനക്ക് ആയി പണം വാരി എറിഞ്ഞ ചെൽസി ഭാവി മുന്നിൽ കണ്ടു വീണ്ടും ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരി എറിയുകയാണ്.