ചെൽസിയിലേക്ക് ജനുവരിയിൽ താരങ്ങൾ എത്തുമെന്ന് സാരി

ചെൽസിയിൽ ജനുവരിയിൽ പുതിയ താരങ്ങൾ എത്തുമെന്ന് സൂചിപ്പിച്ച് ചെൽസി പരിശീലകൻ മൗറിസിയോ സാരി. ചെൽസിയിലേക്ക് ഉടൻ തന്നെ ഹിഗ്വയിൻ വരുമെന്ന വർത്തകൾക്കിടയിലാണ് ചെൽസി പരിശീലകന്റെ പ്രതികരണം. ചെൽസി നിരയിൽ അൽവാരോ മൊറാട്ടയും ജിറൂദും ഫോമിൽ എത്താതിരുന്നതോടെയാണ് ചെൽസി പുതിയ ഫോർവേഡിനെ തേടിയുള്ള യാത്ര ഹിഗ്വയിനിൽ എത്തിയത്.

യുവന്റസിൽ നിന്ന് ഹിഗ്വയിനെ ലോൺ അടിസ്ഥാനത്തിൽ ചെൽസി സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. യുവന്റയിൽ നിന്ന് ലോണിൽ എ.സി മിലാനിൽ എത്തിയ ഹിഗ്വയിൻ പക്ഷെ അവിടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് താരം മിലാൻ വിട്ട് ചെൽസിയിൽ എത്താൻ ശ്രമിക്കുന്നത്.  ജനുവരിയിൽ ചെൽസി വിട്ട് പോയ ഫാബ്രിഗാസിന്റെ പകരക്കാരനെയും ചെൽസി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഫാബ്രിഗാസിന് പകരമായി  സെനിത് താരം ലിയാനാഡ്രോ പരഡേസിനെ സ്വന്തമാക്കാനാണ് ചെൽസി ശ്രമിക്കുന്നുത്. ഇതിനെല്ലാം പുറമെ ചെൽസി താരം അൽവാരോ മൊറാട്ട ചെൽസി വിട്ടു വീണ്ടും ലാ ലീഗയിൽ എത്താനും സാധ്യതയുണ്ട്.