കോപ്പ ഡെൽ റേ, ബാഴ്‌സലോണക്ക് കടുത്ത എതിരാളികൾ

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്‌സചർ പുറത്തു വന്നപ്പോൾ ബാഴ്‌സലോണക്ക് കടുത്ത എതിരാളികൾ. കഴിഞ്ഞ തവണ ബാഴ്‌സലോണ ഫൈനലിൽ പരാജയപ്പെടുത്തിയ സെവിയ്യയാണ് ബാഴ്‌സലോണയുടെ എതിരാളികൾ. ഫൈനലിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ച് ബാഴ്‌സലോണ തുടർച്ചയായ നാലാം കിരീടം നേടിയിരുന്നു.

വിലക്ക് നേരിടുന്ന താരത്തെ കളിപ്പിച്ചു എന്ന ലെവന്റെയുടെ പരാതി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തള്ളിയതോടെയാണ് ബാഴ്‌സലോണ അടുത്ത റൗണ്ടിൽ കളിക്കും എന്ന് ഉറപ്പായത്. അതെ സമയം റയൽ മാഡ്രിഡിന്റെ എതിരാളികൾ ജിറോണയാണ്. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ജിറോണ ക്വാർട്ടർ ഉറപ്പിച്ചത്. മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഗെറ്റാഫെ വലൻസിയയെയും എസ്പാനിയോൾ റയൽ ബെറ്റിസിനെയും നേരിടും.