ചെൽസി വീണ്ടും വിജയവഴിയിൽ

- Advertisement -

വെസ്റ്റ് ഹാമിനെതിരായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. ഇന്നലെ നടന്ന മത്സരത്തിൽ വാട്ഫോർഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. ഇതോടെ ടോപ് ഫോർ സാധ്യത നിലനിർത്താനും ചെൽസിക്കായി.

ആദ്യ പകുതിയിൽ ജിറൂദിന്റെ ഗോളിലൂടെയാണ് ചെൽസി ഗോളടി തുടങ്ങിയത്. റോസ് ബാർക്ലിയുടെ പാസിൽ നിന്നായിരുന്നു ജിറൂദിന്റെ ഗോൾ. തുടർന്ന് പുലിസിച്ചിനെ ഫൗൾ ചെയ്തതിന് ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി വില്യൻ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി.

തുടർന്ന് രണ്ടാം പകുതിയിൽ മത്സരം നിയന്ത്രിച്ച ചെൽസി ഇഞ്ചുറി ടൈമിൽ റോസ് ബാർക്ലിയുടെ ഗോളിലൂടെ ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കി. ജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ ചെൽസിക്ക് 2 പോയിന്റിന്റെ ലീഡ് സ്വന്തമാക്കാനായി. തോൽവിയോടെ വാട്ഫോർഡ് റെലെഗേഷൻ ഭീഷണിയിലാണ്.

Advertisement