ലാസിയോക്കും കാലിടറുന്നു, യുവന്റസിന് ഇനി കാര്യങ്ങൾ എളുപ്പം

- Advertisement -

സീരി എ കിരീടത്തിലേക്കുള്ള യുവന്റസിന്റെ വഴി എളുപ്പമാകുന്നു‌. ഇന്നലെ ലാസിയോ പരാജയപ്പെട്ടതോടെ യുവന്റസിന് ഒന്നാം സ്ഥാനത്തുള്ള ലീഡ് ഏഴ് പോയന്റായി. ഇനി എട്ടു മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നത് കൊണ്ട് തന്നെ വലിയ പ്രയാസമില്ലാതെ സാരിക്ക് തന്റെ ആദ്യ സീരി എ കിരീടത്തിലേക്ക് എത്താൻ ആയേക്കും. ഇന്നലെ എ സി മിലാൻ ആണ് ലാസിയോയെ പരാജയപ്പെടുത്തിയത്.

ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മിലാന്റെ വിജയം. ചാഹനൊഗ്ലു, ഇബ്രാഹിമോവിച്, റെബിക് എന്നിവരാണ് ഇന്നലെ മിലാനു വേണ്ടി ഗോളുകൾ നേടിയത്. ഈ ജയം മിലാനെ നാപോളിയെ മറികടന്ന് ആറാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. ഇപ്പോൾ ഒന്നാമതുള്ള യുവന്റസിന് 75 പോയന്റും രണ്ടാമതുള്ള ലാസിയോക്ക് 68 പോയന്റുമാണ് ഉള്ളത്.

Advertisement