ബ്രസീലിയൻ റൈറ്റ് ബാക്ക് യാൻ കൗട്ടോയുടെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കി

- Advertisement -

ഡാനി ആല്വസിനു ശേഷം ബ്രസീലിൽ നിന്ന് ഉയർന്ന് വന്ന ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് പേരു കേട്ട യാൻ കൗട്ടോയെ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്നലെയോടെ താരത്തിന്റെ സൈനിംഗ് ഔദ്യീഗികമായി. താരം മാഞ്ചസ്റ്ററിൽ എത്തി ടീമിനൊപ്പം ചേർന്നിരിക്കുകയാണ്‌. സ്പാനിഷ് ക്ലബായ ബാഴ്സലോണയെ മറികടന്നാണ് കൗട്ടോയെ സിറ്റി സ്വന്തമാക്കിയത്. താരം കരാർ അംഗീകരിച്ചതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗിക കുറിപ്പിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബ്രസീലിയൻ ക്ലബായ കൊറിറ്റിബയുടെ താരമാണ് കൗട്ടോ. കൊരിറ്റിബയ്ക്ക് ആയി താരം കഴിഞ്ഞ മാസം മാത്രമാണ് പ്രൊഫഷണൽ സീനിയർ അരങ്ങേറ്റം നടത്തിയത്. ബ്രസീലിന്റെ അണ്ടർ 17 ടീമിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഈ യുവതാരത്തെ ലോക ശ്രദ്ധയിൽ എത്തിച്ചത്. 12 മില്യണോളമാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ താരത്തിനായി നൽകിയിരിക്കുന്നത്. 6 മില്യൺ കരാർ ഒപ്പുവെക്കുമ്പോഴും ബാക്കി ആഡ് ഓൺ ആയും സിറ്റി ബ്രസീലിയൻ ക്ലബിന് നൽകും.

Advertisement