സെൽഫ് ഗോളിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് മൂന്നാം ജയം

- Advertisement -

സെൽഫ് ഗോളിന്റെ പിൻബലത്തിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ന്യൂ കാസിലിനെ മറികടന്നത്. മത്സരത്തിൽ ഭൂരിഭാഗ സമയവും പന്ത് കൈവശം വെച്ചെങ്കിലും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ട്ടിക്കാൻ ചെൽസിക്കായില്ല.

തുടർന്ന് മത്സരത്തിന്റെ 76ആം മിനുട്ടിൽ ഹസാർഡിലൂടെ ചെൽസി മുൻപിലെത്തി. അലോൺസോയെ ന്യൂ കാസിൽ താരം സ്കാർ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഹസാർഡ് ചെൽസിക്ക് ലീഡ് നൽകിയത്. എന്നാൽ അധികം വൈകാതെ ഹൊസെലുവിലൂടെ ന്യൂ കാസിൽ സമനില പിടിച്ചു. യെഡ്ലിന്റെ ക്രോസ് പ്രതിരോധിക്കാൻ ചെൽസി താരം ഡേവിഡ് ലൂയിസ് സമയമെടുത്തപ്പോൾ ഹൊസെലു ഹെഡറിലൂടെ ചെൽസി വല കുലുക്കുകയായിരുന്നു.

എന്നാൽ ഭാഗ്യം സെൽഫ് ഗോളിന്റെ പിൻബലത്തിൽ ചെൽസിയെ തേടിയെത്തുകയായിരുന്നു. അലോൺസോയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതിനിടയിൽ ന്യൂ കേസിൽ താരം യെഡ്ലിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ തന്നെ കയറുകയായിരുന്നു. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.

Advertisement