തുടർച്ചയായ മൂന്നാം ജയം നേടി വാറ്റ്ഫോർഡ്

- Advertisement -

ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് വാറ്റ്ഫോർഡ്  പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഒപ്പമെത്താനും വാറ്റ്ഫോർഡിനായി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. കാപ്പേയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ പെരേരയാണ് ഗോൾ നേടിയത്. വാറ്റ്ഫോർഡ് അധികം താമസിയാതെ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഗോൾ നേടിയത് ഹോലെബസ് ആയിരുന്നു.

മത്സരം വാറ്റ്ഫോർഡിന്റെ വരുതിയിലായി എന്ന് തോന്നിയെങ്കിലും സാഹ ഒരു  ഗോളടിച്ച് ക്രിസ്റ്റൽ പാലസിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ വാറ്റ്ഫോർഡ്  മത്സരം പൂർത്തിയാകുകയായിരുന്നു.

Advertisement