ആവേശ പോരാട്ടത്തിനൊടുവിൽ ഫുൾഹാമിന്റെ ആദ്യ ജയം

- Advertisement -

ആറ് ഗോളുകൾ പിറന്ന ത്രില്ലറിന് ഒടുവിൽ ഫുൾ ഹാമിന് പ്രീമിയർ ലീഗിലെ ആദ്യ ജയം. 4-2 എന്ന സ്കോറിനായിരുന്നു അവർ ബേൻലികെതിരെ ജയം സ്വന്തമാക്കിയത്. ന്യൂ കാസിലിൽ നിന്ന് എത്തിയ മിട്രോവിച്ചിന്റെ ഇരട്ട ഗോളുകൾക്ക് പുറമെ ശുർലെ, സെരി എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് ജയം സമ്മാനിച്ചത്. ഇരുവരുടെയും ക്ലബ്ബിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.

സേരിയുടെ ലോങ് റേഞ്ച് ഗോളിന് ഹെൻഡ്രിക്കിന്റെ ഗോളിലൂടെ ബേൻലി സമനില പിടിച്ചെങ്കിലും 2 മിനുട്ടിനിടെ നേടിയ 2 ഗോളുകളുമായി മിട്രോവിച് ഫുൾഹാമിന് ലീഡ് സമ്മാനിച്ചു. എങ്കിലും ആദ്യ പകുതിയുടെ അവസാനത്തിൽ ട്ടർകൗസ്കിയുടെ ഗോളിൽ ബേൻലി സ്കോർ 3-2 ആക്കി.

കളി തീരാൻ 7 മിനിറ്റുകൾ ബാക്കിയിരിക്കെ ശുർലെ ഫുൾഹാമിന്റെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി. 3 പോയിന്റുള്ള ഫുൾഹാം 12 ആം സ്ഥാനത്തും, 1 പോയിന്റ് മാത്രമുള്ള ബേൻലി 18 ആം സ്ഥാനത്തുമാണ്.

Advertisement