രണ്ടടിച്ച് ലുകാകു, അനായാസം ആസ്റ്റൺ വില്ലയെ മറികടന്ന് ചെൽസി

പ്രീമിയർ ലീഗിൽ ഇന്ന് ആസ്റ്റൺ വില്ലയെ നേരിട്ട് ചെൽസിക്ക് മികച്ച ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ എത്തിയ സ്‌ട്രൈക്കർ ലുകാകു ചെൽസിക്കായി രണ്ടുഗോളുകൾ നേടിയപ്പോൾ ചെൽസിയുടെ ഒരു ഗോൾ നേടിയത് കോവസിച്ച് ആണ്.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും പൊരുതിയതെങ്കിലും കോവസിച്ചിന്റെ മനോഹരമായ പാസിൽ നിന്ന് ലുകാകു ചെൽസിക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ചെൽസി ഗോൾ കീപ്പർ മെൻഡിയുടെ മികച്ച രക്ഷപെടുത്തലുകളും ചെൽസിക്ക് തുണയായി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ആസ്റ്റൺവില്ല താരം മിങ്‌സിന്റെ പിഴവിൽ നിന്ന് കോവസിച്ച് ചെൽസിയുടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും നേടി ലുകാകു ചെൽസിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.