നാപോളിയോടും പരാജയം, യുവന്റസ് സീരി എയിൽ പതറുന്നു

20210911 234111
Credit: Twitter

റൊണാൾഡോ പോയ ശേഷം യുവന്റസിന് നല്ല കാലമല്ല. സീരി എയിൽ ഇന്ന് നാപോളിക്ക് മുന്നിൽ യുവന്റസ് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായുരുന്നു നാപോളിയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് യുവന്റസ് തകർന്നത്. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും യുവന്റസിന് ഇല്ല. ഇന്ന് പത്താം മിനുട്ടിൽ മൊറാട്ടയാണ് യുവന്റസിന് നൽകിയത്. രണ്ടാം പകുതിയിൽ 57ആം മിനുട്ട് വരെ ഈ ലീഡ് തുടർന്നു.

57ആം മിനുട്ടിൽ പൊളിറ്റാനോ നാപോളിക്ക് സമനില നൽകി. കളി പൂർണ്ണമായു നിയന്ത്രിച്ച നാപോളി തന്നെയാണ് കൂടുതൽ അവസരങ്ങളും സൃഷ്ടിച്ചത്. കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ശേഷിക്കെ കൗലിബലി നാപോളിയുടെ വിജയ ഗോളും നേടി. ഇതോടെ നാപോളി മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. യുവന്റസ് ഒരു പോയിന്റുമായി 14ആം സ്ഥാനത്താണ്.

Previous articleമെസ്സി ഇല്ലെങ്കിലും വൻ വിജയവുമായി പി എസ് ജി, ഹെരേരക്ക് ഇരട്ട ഗോളുകൾ
Next articleരണ്ടടിച്ച് ലുകാകു, അനായാസം ആസ്റ്റൺ വില്ലയെ മറികടന്ന് ചെൽസി