ചെൽസി യുവതാരം ബ്രോജ സൗതാമ്പ്ടണിൽ

Armando Broja Chelsea Southampton

ചെൽസി യുവതാരം അർമാണ്ടോ ബ്രോജ പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം സൗതാമ്പ്ടണിൽ എത്തിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ താരം സൗതാമ്പ്ടണിൽ തുടരും. ഡാനി ഇങ്സ്‌ ആസ്റ്റൺ വില്ലയിലേക്ക് പോയതോടെയാണ് സൗതാമ്പ്ടൺ പുതിയ സ്‌ട്രൈക്കർക്കായി തിരച്ചിൽ തുടങ്ങിയത്.

കഴിഞ്ഞ മാസമാണ് താരം ചെൽസിയിൽ അഞ്ച് വർഷത്തെ പുതിയ കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിൽ വിറ്റെസ്സയിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു. നേരത്തെ ചെൽസിയിൽ നിന്നുള്ള രണ്ട് താരങ്ങളെ സൗതാമ്പ്ടൺ സ്ഥിരം കരാറിൽ സ്വന്തമാക്കിയിരുന്നു. ചെൽസി യുവതാരങ്ങളായ ടിനോ ലിവ്‌റമെന്റോ, ഡേയ്‌നിൽ സിമ്യു എന്നിവരെയാണ് സൗതാമ്പ്ടൺ നേരത്തെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയത്.

Previous articleറോമയുടെ ഫ്ലൊറൻസി എ സി മിലാനിലേക്ക്
Next articleഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായി ടീം 62 റൺസിന് പുറത്ത്, അഞ്ചാം ടി20യിലും വിജയം നേടി ബംഗ്ലാദേശ്