ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായി ടീം 62 റൺസിന് പുറത്ത്, അഞ്ചാം ടി20യിലും വിജയം നേടി ബംഗ്ലാദേശ്

Bangladesh

ബംഗ്ലാദേശിന് 122 റൺസാണ് അഞ്ചാം ടി20യിൽ നേടാനായതെങ്കിലും ഓസ്ട്രേലിയയെ 62 റൺസിന് ചുരുട്ടിക്കെട്ടി 60 റൺസുമായി ബംഗ്ലാദേശിന് 4-1ന്റെ പരമ്പര വിജയം. ഷാക്കിബ് അല്‍ ഹസന്‍ 4 വിക്കറ്റും മുഹമ്മദ് സൈഫുദ്ദീന്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 13.4 ഓവറിലാണ് ഓസ്ട്രേലിയ 62 റൺസിന് ഓള്‍ഔട്ട് ആയത്. 22 റൺസ് നേടിയ മാത്യു വെയിഡ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസേ നേടാനായിരുന്നുള്ളു. 23 റൺസ് നേടിയ നൈയിം ആണ് ടോപ് സ്കോറര്‍. മഹമ്മുദുള്ള 19 റൺസ് നേടി. ഓസീസിന് വേണ്ടി ഡാനിയേല്‍ ക്രിസ്റ്റ്യനും നഥാന്‍ എല്ലിസും രണ്ട് വീതം വിക്കറ്റ് നേടി.

Previous articleചെൽസി യുവതാരം ബ്രോജ സൗതാമ്പ്ടണിൽ
Next articleസൂപ്പര്‍ ഷഫാലി, വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ വിജയത്തിലേക്ക് നയിച്ചു