മൗറീനോയോട് മാപ്പ് പറഞ്ഞ് സാരിയും അസിസ്റ്റന്റും

Newsroom

ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ നടന്ന ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിന് അവസാനം നടന്ന മോശം പെരുമാറ്റത്തിന് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോയോട് മാപ്പു പറഞ്ഞു. ഇന്ന് 96ആം മിനുട്ടിൽ ചെൽസി സമനില ഗോൾ നേടിയപ്പോൾ മൗറീനോയെ പ്രകോപിപ്പിക്കാൻ ചെൽസി അസിസ്റ്റന്റ് കോച്ചായ മാർകോ ഇയാനി ശ്രമിച്ചിരുന്നു. ഇത് കണ്ട് മൗറീനോ രോശാകുലനാവുകയയും ചെയ്തിരുന്നു.

സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞത് കൊണ്ടു മാത്രമാണ് ഒരു സംഘർഷത്തി ഈ പ്രശ്നം അവസാനിക്കാതിരുന്നത്. പ്രശ്നം എന്താണെന്ന് തനിക്ക് ആദ്യം മനസ്സിലായില്ലായിരുന്നു എന്ന് സാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം അറിഞ്ഞപ്പോൾ തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് മനസ്സിലായി. ഉടൻ തന്നെ താൻ മൗറീനോയോട് മാപ്പു പറഞ്ഞെന്നും തന്റെ അസിസ്റ്റന്റായ ഇയാനിയെ മൗറീമോയുടെ മുന്നിൽ എത്തിച്ച് മാപ്പ് പറയിച്ചെന്നും സാരി പറഞ്ഞു.

മാപ്പ് സ്വീകരിച്ചതായും ഇത് വലിയ പ്രശ്നമാക്കേണ്ട എന്നും മൗറീനോ പറഞ്ഞു. മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്.