പത്ത് പേരുമായി റോമയെ തകർത്ത് ചരിത്രമെഴുതി സ്പാൾ

- Advertisement -

ഇറ്റലിയിൽ റോമയെ തകർത്ത് ചരിത്രമെഴുതി സ്പാൾ. 1965 നു ശേഷം ആദ്യമായി ഒളിമ്പിക്കോയിൽ ഒരു ജയം അവർ സ്വന്തമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് സ്പാൾന്റെ ജയം. ഈ സീസണിലെ മോശം തുടക്കത്തിന് ശേഷം തുടർച്ചയായ നാല് വിജയങ്ങളുമായി കളത്തിൽ ഇറങ്ങിയ റോമയ്ക്കിത് അപ്രതീക്ഷിതമായ തോൽവിയാണ്.

പത്തുപേരുമായി പൊരുതിയാണ് സ്പാൾ ചരിത്രമെഴുതിയത്. ആൻഡ്രിയ പെന്റഗന , കെവിൻ ബോണിഫസി എന്നിവർ സ്‌പാലിന്‌ വേണ്ടി ഗോളടിച്ചു. എഴുപത്തിയഞ്ചാം മിനുട്ടിലാണ് വാഞ്ജ മിലിങ്കോവിച് സവിച് ചുവപ്പ് കണ്ടു പുറത്തു പോയത്. ലാസിയോയുടെ സെർബിയൻ സൂപ്പർ സ്റ്റാർ സെർഗേജ് മിലിങ്കോവിച് സവിചിന്റെ അനിയനാണ് വാഞ്ജ.

Advertisement